Hot Posts

6/recent/ticker-posts

മൂന്നാം ദിവസവും രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധന



ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് വില വര്‍ധന ഉണ്ടായിരിക്കുന്നത്. ഇതോടെ മൂന്നുദിവസംകൊണ്ട് വിലയില്‍ 1.70 രൂപയോളം വര്‍ധനവുണ്ടായി. 

ഡല്‍ഹിയില്‍ പെട്രോളിന് 73 രൂപയും ഡീസലിന് 71.17 രൂപയുമാണ് ചൊവാഴ്ചയിലെ വില. കേരളത്തില്‍ 54 പൈസ വര്‍ധിച്ച് 73.46 രൂപയാണ് പെട്രോള്‍ വില. 55 പൈസ വര്‍ധിച്ച് ഡീസലിന് 67.70 രുപയായി. 

ദീര്‍ഘകാലത്തെ അവധിക്കുശേഷം ഞായറാഴ്ചമുതലാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ പ്രതിദിനമുള്ള വില നിര്‍ണയം വീണ്ടും ആരംഭിച്ചത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 40 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതും ലോക്ക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടുതവണയായി എക്സൈസ് തീരുവ 13 രൂപയിലേറെ വര്‍ധിപ്പിച്ചതുമാണ് വിലവര്‍ധനയ്ക്ക് ഇടയാക്കിയത്. 

വരുദിസവങ്ങളിലും വിലകൂടാനാണ് സാധ്യത. ലിറ്ററിന് ആറുരൂപവരെ കൂടിയേക്കാമെന്നാണ് വിലിയിരുത്തല്‍. ബി.ജെ.പി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ 12 പ്രാവശ്യമാണ് ഇന്ധന തീരുവ വര്‍ധിപ്പിച്ചത്. രണ്ട് തവണ മാത്രമാണ് തീരുവയില്‍ കുറവ് വരുത്തിയത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് 9.20 രൂപയായിരുന്നു ലിറ്റര്‍ പെട്രോള്‍ തീരുവ. അതാണ് 32.98 ആയി ഉയര്‍ന്നത്. ഡീസലിന് 3.46 രൂപ ഈടാക്കിയിരുന്നത് 31.83ലെത്തി. മൂല്യവര്‍ധിത നികുതി പെട്രോളിന് 20 ശതമാനത്തില്‍ നിന്ന് 30ലേക്കും ഡീസലിന്റേത് 12.5 ശതമാനത്തില്‍ നിന്ന് 30 ശതമാനത്തിലേക്കുമാണ് കുത്തനെ കൂട്ടിയത്. 



Reactions