Hot Posts

6/recent/ticker-posts

വീഡിയോ കോൺഫറൻസിങിന് ഇനി SAY NAMASTE


ന്യൂഡൽഹി : കോറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗണിൽ ഇളവുകൾ ലഭിച്ച് തുടങ്ങിയെങ്കിലും നമ്മളിൽ പലരും ഇപ്പോഴും അധികം പുറത്തിറങ്ങാൻ താല്പര്യപ്പെടുന്നില്ല. ഓഫീസുകൾ പലതും ഇപ്പോഴും പൂർണമായും പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല. തുറന്ന ഓഫീസുകളിൽ പല ജീവനക്കാരും വർക്ക് ഫ്രം ഫോമിന് പ്രാധാന്യം നൽകുന്നു. ഇത്തരത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് വീഡിയോ കോളിംഗ് ഒഴിച്ച് കൂടാനാകില്ല. അതിനായി സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയവയ്ക്ക് പകരക്കാരനായി ഇന്ത്യൻ ആപ്ലിക്കേഷൻ വന്നിരിക്കുന്നു, SAY NAMASTE.

സൂമിന്റെ സുരക്ഷ സംബന്ധിച്ച് ഒരു ഘട്ടത്തിൽ സംശയം ഉയർന്നപ്പോൾ സൂം ഉപയോഗിക്കുന്നതിൽ നിന്ന് സർക്കാർ ജീവനക്കാരെ കേന്ദ്രം വിലക്കിയിരുന്നു. പൊതുജനങ്ങൾക്കും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയതാണ്. ഇതിന് പിന്നാലെ ഇന്ത്യയിലെ സ്റ്റാർട്ടപ്പ് കമ്പനികളോട് രാജ്യത്തിന്റെ സ്വന്തം വീഡിയോ കോളിംഗ് ആപ്ലിക്കേഷൻ രൂപപ്പെടുത്താൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് നിരവധി ആപ്ലിക്കേഷനുകൾ വന്നിരുന്നു. അതിൽ നിന്നും മുംബൈ ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനിയുടെ SAY NAMASTE എന്ന ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുകയായിരുന്നു.

പൂർണമായും ഇന്ത്യയിൽ നിർമിച്ച ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഒരേ സമയം 50 ഓളം പേർക്ക് പങ്കെടുക്കുവാൻ സാധിക്കും. കൂടാതെ സ്ക്രീൻ ഷെയറിംഗ്, ടെക്സ്റ്റ് മോഡ്, ഫയൽ ഷെയറിങ് എന്നീ ഫീച്ചറുകളും ആപ്ലിക്കേഷനിൽ ലഭ്യമാണ്. സൂമിന് സമാനമായി ഡെസ്ക്‌ടോപ്പിൽ നിന്നും ലാപ്‌ടോപ്പിൽ നിന്നും സ്ക്രീൻ ഷെയർ ചെയ്യുന്നതോടൊപ്പം അത്തരത്തിൽ ഷെയർ ചെയ്യുന്ന സ്ക്രീൻ മറ്റുള്ളവർക്കും ഉപയോഗിക്കാനും കൈകാര്യം ചെയ്യാനും സാധിക്കും. വീഡിയോ കോളിലായിരിക്കുമ്പോൾ തന്നെ മെസ്സേജ് അയക്കാനും സാധിക്കും. ഇതോടൊപ്പം PDF, ഓഡിയോ, വീഡിയോ, ഫോട്ടോ എന്നിവയും കൈമാറാൻ സാധിക്കും. സൂമുമായി താരതമ്യം ചെയ്യുമ്പോൾ റൂം ക്രിയേറ്റ് ചെയ്യാനും ജോയിൻ ചെയ്യാനും വളരെ എളുപ്പമാണ്.

Reactions