കോവിഡ് ബാധിതർ 10 ലക്ഷം കടന്നു; 24 മണിക്കൂറിൽ 34,956 പുതിയ രോ​ഗികൾ



ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തിൽ ഇന്നും വർധന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 34,956 പേ​ർ​ക്കാണ് പുതിയതായ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 10,03,832 ആ​യി. ഇ​തി​ൽ 3,42,473പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 6,35,757 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 687 പേ​ർ​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 25,602 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര, ഡ​ൽ​ഹി, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 

കേന്ദ്ര ആരോഗ്യ കുടുംബക്ഷേ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 2,84,281 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. 11,194 പേർ മരിച്ചു. 1,58,140 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളത് 1,14,947 പേരാണ്.

കോവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്‌നാടും ഡൽഹിയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. തമിഴ്‌നാട്ടിൽ 1,56,369 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,236 പേർ മരിച്ചു. 1,07,416 പേർ രോഗമുക്തി നേടി. 46,717 പേർ ചികിത്സയിലുണ്ട്.

ഡൽഹിയിൽ 1,18,645 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. 3,545 പേർ മരിച്ചു. 97,693 പേർ രോഗമുക്തി നേടി. നിലവിൽ 17,407 പേർ ചികിത്സയിലുണ്ട്.
Reactions