കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. വൈപ്പിനിൽ മരിച്ച കന്യാസ്ത്രീയായ സിസ്റ്റർ ക്ലെയറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. വൈപ്പിൻ കുഴിപ്പള്ളി എസ്.ഡി കോൺവെൻറിലെ അന്തേവാസിയാണ് ഇവർ. 73 വയസായിരുന്നു. ബുധനാഴ്ചയാണ് ഇവർ മരിച്ചത്.
പനിയെ തുടർന്നാണ് ബുധനാഴ്ച ഉച്ചക്കാണ് സിസ്റ്റർ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് രാത്രി ഒൻപതോടെ സിസ്റ്റർ ക്ലെയർ മരിച്ചു.
സിസ്റ്റർ ക്ലെയറിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് വ്യകതമല്ല. കുഴുപ്പിള്ളി എസ്.ഡി മഠത്തിലെ കന്യാസ്ത്രീകളക്കം 17 പേരും ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിലാണ്.
