Hot Posts

6/recent/ticker-posts

രാജ്യത്ത് കോവിഡ് ബാധിതർ 11 ലക്ഷം കടന്നു; ഇന്നലെ മാത്രം 40,425 പുതിയ രോ​ഗികൾ



ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത്​ 40,425 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 11 ലക്ഷം കടന്നു. 681 മരണവും റിപ്പോർട്ട്​ ചെയ്​തതായി ആരോഗ്യമ​ന്ത്രാലയം അറിയിച്ചു. 3,90,459 പേരാണ്​ നിലവിൽ ചികിത്സയിലുളളത്​. 27,497 പേർ ഇതുവരെ മരിച്ചു. ഏഴുലക്ഷത്തോളം പേർ കോവിഡിൽനിന്ന്​ മുക്തി നേടി. 

രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. തമിഴ്​നാടും ഡൽഹിയുമാണ്​ തൊട്ടുപിന്നിൽ. മഹാരാഷ്​ട്രയിൽ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 9,518 പേർക്കാണ്​​. 24 മണിക്കൂറിനിടെ 258 മരണവും റിപ്പോർട്ട്​ ചെയ്​തു. ഒറ്റദിവസം 10,000ത്തോളം​ പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​. ഇതോടെ മഹാരാഷ്​ട്രയിലെ രോഗബാധിതരുടെ എണ്ണം 3,10,455 ആയി. 11,854പേർ മരിച്ചതായും ആരോഗ്യവകുപ്പ്​ അറിയിച്ചു.

രാജ്യത്ത്​ ഇതുവരെ 1,40,47,908 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. ലോകരാജ്യങ്ങളിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്​ഥാനത്താണ്​ ഇന്ത്യ. അമേരിക്കയിലും ബ്രസീലിലുമാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. 

Reactions