Hot Posts

6/recent/ticker-posts

16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവ് ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ



കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും സുഹൃത്തുക്കളും പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. പെൺകുട്ടിയും ബന്ധുക്കളും നൽകിയ പരാതിയെ തുടർന്ന് കുട്ടിയുടെ പിതാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരത്താണ് സംഭവം. 

പിതാവും അയൽവാസികളായ ചിലരും പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. ഗർഭിണിയായതിനെ തുടർന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ ഗർഭച്ഛിദ്രത്തിന് പ്രവേശിക്കപ്പെട്ടപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. രണ്ടുവർഷമായി പെൺകുട്ടി നിരന്തരമായി പീഡനത്തിന് ഇരയായിരുന്നു. 

എത്രപേരെ ഇനി പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയില്ല. എന്നാൽ പ്രതികളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും ഉൾപ്പെടുന്നുണ്ട് എന്നാണ് വിവരം. ഗർഭച്ഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിക്ക് എതിരെയും കേസെടുക്കുമെന്നാണ് അറിയുന്നത്.
Reactions