Hot Posts

6/recent/ticker-posts

തമിഴ്നാട്ടിൽ 19 വയസുകാരൻ 8 വയസുകാരിയെ കൊ​ല​പ്പെ​ടു​ത്തി



ചെ​ന്നൈ: 19 വയസുകാരൻ 8 വയസുകാരിയെ കൊ​ല​പ്പെ​ടു​ത്തി മൃതദേഹം കനാലിൽ തള്ളി. തമിഴ്നാട്ടിലെ ക​ല്‍​വി​ലാ​യി​ലാ​ണ് സംഭവം. ക​ല്ല് പെ​റു​ക്കി എ​റി​ഞ്ഞ​തി​ല്‍ പ്ര​കോ​പി​ത​നാ​യ കൗ​മാ​ര​ക്കാ​രനാണ് കൊലപാതകം നടത്തിയത്. ര​ണ്ടു പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. 

കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ഞ്ഞി​ന്‍റെ അ​യ​ല്‍​ക്കാ​ര​നാ​ണ് പ്ര​തി​ക​ളി​ലൊ​രാ​ള്‍. കു​ട്ടി ഈ ​വീ​ട്ടി​ല്‍ ടി​വി കാ​ണാ​ന്‍ പോ​കു​മാ​യി​രു​ന്നു. കു​ട്ടി വീ​ട്ടി​ല്‍ ചെ​ന്ന സ​മ​യം ബു​ദ്ധി വൈ​ക​ല്യ​മു​ള്ള പി​താ​വി​നോ​ട് പ്ര​തി വാ​ക്കു ത​ര്‍​ക്ക​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യോ​ടും പ്ര​തി ദേ​ഷ്യ​പ്പെ​ട്ടു. 

തു​ട​ര്‍​ന്ന് കു​ട്ടി പ്ര​തി​യെ ക​ല്ല് പെ​റു​ക്കി എ​റി​ഞ്ഞു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ പ്ര​തി കു​ട്ടി​യെ ക​ഴു​ത്തി​ല്‍ ഞെ​ക്കി. ബോ​ധ​ര​ഹി​ത​യാ​യ കു​ട്ടി​യെ പ്ര​തി സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​പ്പ​യ്ക്കു​ള്ളി​ലാ​ക്കി​യ​തി​നു ശേ​ഷം ക​നാ​ലി​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ സ​ത്ത​ന്‍​കു​ളം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
Reactions