Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഒരു കോവി‍ഡ് മരണം കൂടി; മരിച്ചത് നി​രീ​ക്ഷ​ണ​ത്തി​ലി​രുന്നയാൾ


ഇ​ടു​ക്കി: സംസ്ഥാനത്ത് ഒരു കോവി‍ഡ് മരണം കൂടി. ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ പേ​ത്തൊ​ട്ടി സ്വ​ദേ​ശി പാ​ണ്ഡ്യ​നാ​ണ് (72) മ​രി​ച്ച​ത്.  ഇയാൾ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്നു.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പാ​ണ്ഡ്യനെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇയാൾ. 

ഇ​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വാ​ണ്. എ​ന്നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.
Reactions