കോട്ടയം: ജില്ലയിൽ ഏറ്റുമാനൂർ മത്സ്യമാര്‍ക്കറ്റില്‍ രണ്ടു തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നു പുലര്‍ച്ചെ 48 തൊഴിലാളികള്‍ക്കു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചത്.
ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശിയായ 35കാരനും ഓണംതുരുത്തു സ്വദേശിയായ 56കാരനുമാണു രോഗം കണ്ടെത്തിയത്. ഇവരെ പള്ളിക്കത്തോട്ടിലെ കോവിഡ് കേന്ദ്രത്തിലേക്കു മാറ്റി.
മത്സ്യവ്യാപാരികളില്‍നിന്നു പെട്ടികള്‍ എടുത്ത് അടുക്കിവയ്ക്കുന്ന ജോലിയില്‍ ഏര്പ്പെട്ടവര്ക്കാണു രോഗം കണ്ടെത്തിയത്.
