തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇരിങ്ങാലകുടയിൽ മരിച്ച അവിട്ടത്തൂർ സ്വദേശി ഷിജുവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ രണ്ട് ദിവസം മുൻപാണ് മരിച്ചത്.
ശ്വാസ തടസത്തെ തുടർന്ന് ഷിജുവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബുധനാഴ്ചയാണ് പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരിച്ചു. മരണ ശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധനയിലും പി.സി.ആർ പരിശോധനയിലും കൊവിഡ് പൊസിറ്റീവ് ആണെന്നാണ് മനസിലായത്.
ഷിജുവിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടർമാർ ഉൾപ്പടെ 20 പേരോട് ക്വാറൻറീനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. ഷാജുവിൻറെ വീട്ടുകാരും ക്വാറൻറീനിൽ പ്രവേശിച്ചു. ഇതോടെ തൃശൂരിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ദിവസം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പഴങ്ങനാട് സമരിറ്റൻസ് ആശുപത്രിയിൽ മരിച്ച കുഴുപ്പിള്ളി എസ്ഡി കോൺവൻറിലെ സിസ്റ്റർ ക്ലെയറിനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
