Hot Posts

6/recent/ticker-posts

കോവിഡ് കുതിക്കുന്നു: രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 24,897 പുതിയ രോഗികൾ



ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് ആശങ്ക ഉയർത്തുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ  24,897 പേ​ര്‍​ക്കാണ് പുതിയാതായ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 7,67,296 ആ​യി. 487 പേ​ര്രാണ് രോ​ഗം ബാധിച്ച്​ മരിച്ചത്. 

ഇതോടെ രാ​ജ്യ​ത്തെ മ​ര​ണ സം​ഖ്യ 21,129 ആ​യി ഉയർന്നു. 2,69,789 പേ​ര്‍ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 4,76,978 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവുമധികം  ആളുകളില്‍ കോവിഡ് ബാധിച്ചത്. 

കോ​വി​ഡ് രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 2,23,724 ആ​യി. 9,448 പേ​ര്‍ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. മും​ബൈ​യി​ല്‍ സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. 

ത​മി​ഴ്‌​നാ​ട്ടി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,22,350 ആ​യി. 1,700 പേ​ര്‍ മ​രി​ച്ചു. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ 1,04,864 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 3,213 പേ​ര്‍ സം​സ്ഥാ​ന​ത്ത് മ​രി​ച്ചു. 78,199 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 1,04,864 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 78,199 പേര്‍ രോഗമുക്തരായപ്പോള്‍ 3,213 പേര്‍ ഇതുവരെ മരിച്ചു. 


Reactions