Hot Posts

6/recent/ticker-posts

പൊന്നിൽ തൊട്ടാൽ പൊള്ളും: പവന് 36,600 രൂപ



കൊച്ചി: പുതിയ റെക്കോഡ് സൃഷ്ടിച്ച് സ്വർണവിലയിൽ വൻ മുന്നേറ്റം. ഇന്ന് പവന് 280 രൂപ കൂടിയതോടെ എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 36,600 രൂപയിലെത്തി. ഗ്രാമിന് 35 രൂപകൂടി കഴിഞ്ഞ ദിവസത്തെ വിലയായ 4540 രൂപയില്‍നിന്ന് 4575 രൂപയായി. 

ചൊവാഴ്ച പവന് 320 രൂപകൂടി 36,120 നിലവാരത്തിലെത്തിയിരുന്നു. ബുധനാഴ്ചയാകട്ടെ 200 രൂപകൂടി 36,320 രൂപയിലുമെത്തി. ഇതോടെ ഒരുപവന്‍ സ്വര്‍ണംവാങ്ങാന്‍ 41,000 രൂപയിലധികം മുടക്കേണ്ട സാഹചര്യമാണുള്ളത്. 

ആഗോളതലത്തില്‍ രാജ്യങ്ങളുടെ സമ്പദ്ഘടന ദുര്‍ബലമായതാണ് തുടര്‍ച്ചയായി വില ഉയരാന്‍ കാരണം. രൂപയുടെ മൂല്യമിടിവുംകൂടിചേര്‍ന്നതോടെ ആഭ്യന്തര വിപണിയില്‍ സ്വണവില റെക്കോഡ് നിലയിലെത്തി.
Reactions