Hot Posts

6/recent/ticker-posts

സ്വ​ർ​ണ​ക്ക​ടത്ത്: കേന്ദ്രസർക്കാർ ഇടപെടുന്നു


ന്യൂ​ഡ​ൽ​ഹി: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. ഇതുമായ് ബന്ധപ്പെട്ട് ഡൽ​ഹി​യി​ൽ   
വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും ധ​ന​മ​ന്ത്രി നി​ര്‍​മ്മ​ലാ സീ​താ​രാ​മ​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​. കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വിവരം തേടിയതിന്റെ പിന്നാലെയാണിത്.

ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കാ​ന്‍ വേ​റെ ഏ​ജ​ന്‍​സി വേ​ണോ​യെ​ന്നാ​ണ് കേ​ന്ദ്രം ആ​ലോ​ചി​ക്കു​ന്ന​ത്. നിലവിൽ കസ്റ്റംസ് ആണ് കേസന്വേഷിക്കുന്നത്. കസ്റ്റംസിന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്താനുള്ള അധികാരമില്ല. അതുകൊണ്ട് സ്വർണം കടത്തിയത് ആർക്കുവേണ്ടിയാണ്, എങ്ങോട്ടാണ് എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയ ശേഷം മാത്രമായിരിക്കും കേന്ദ്രതലത്തിലുള്ള അന്വേഷണത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഇ​തി​നി​ടെ, തി​രു​വ​ന​ന്ത​പു​ര​ത്തെ യു​എ​ഇ കോ​ൺ​സു​ലേ​റ്റ് വ​ഴി ന​ട​ന്ന സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി തേ​ടി കേ​ന്ദ്ര പ​രോ​ക്ഷ നി​കു​തി ബോ​ർ​ഡി​ന് ക​സ്റ്റം​സ് ക​ത്തു ന​ൽ​കി. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​നും അ​പേ​ക്ഷ കൈ​മാ​റി​യി​ട്ടു​ണ്ട്.
Reactions