Hot Posts

6/recent/ticker-posts

മുഖ്യമന്ത്രി ശി​വ​ശ​ങ്ക​റി​നെ ഭ​യ​ക്കുന്നു; രാജിവെച്ച് ജനവിധി തേടണം- ചെന്നിത്തല


തിരുവനന്തപുരം​: സ്വർണ കള്ളക്കടത്ത്​ കേസിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സ്വർണക്കടത്ത്​ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസി​​ന്റെ  പങ്ക്​ തെളിഞ്ഞുവെന്നും അതുകൊണ്ട് തന്നെ അദ്ദേഹം രാജിവെച്ച് ജനവിധി തേടണമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്​ യു.ഡി.എഫ്​ നടത്തിയ പ്രതിഷേധ ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്​.

മു​ഖ്യ​മ​ന്ത്രി ശി​വ​ശ​ങ്ക​റി​നെ ഭ​യ​പ്പെ​ടു​ന്നു. അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത്. ശി​വ​ശ​ങ്ക​റി​നു വേ​ണ്ടി മു​ഖ്യ​മ​ന്ത്രി മു​ൻ​കൂ​ർ ജാ​മ്യ​മെ​ടു​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു. സ​ർ​ക്കാ​ർ അ​ഴി​മ​തി​യെ​ന്ന അ​ഗ്നി​പ​ർ​വ​ത​ത്തി​ന് മു​ക​ളി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ഉ​ണ്ട്. ശി​വ​ശ​ങ്ക​റി​നെ മാ​റ്റി​നി​ർ​ത്തി കേ​സി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ച്ച​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.


Reactions