Hot Posts

6/recent/ticker-posts

കോവിഡ്: രാജ്യത്ത് രോ​ഗികൾ 8 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളിൽ മരിച്ചത് 519 പേർ


ന്യൂ​ഡ​ൽ​ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാ​ജ്യ​ത്ത്  27,114 പേ​ർ​ക്ക് പുതിയതായ് കോവിഡ് സ്ഥിരീകരിച്ചു. മരണം 519 ആയി. ഇ​തോ​ടെ രാ​ജ്യ​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 8,20,916 ആ​യി. 22,123 പേ​രാണ് ആകെ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചത്. രാജ്യത്ത് ഏ​ഴു ല​ക്ഷം കോ​വി​ഡ് കേ​സു​ക​ളി​ൽ​ നി​ന്ന് എ​ട്ടു ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്താ​ൻ വെ​റും നാ​ലു ദി​വ​സം മാ​ത്ര​മാ​ണു വേ​ണ്ടി​വ​ന്ന​ത്.  

നിലവിൽ 2,83,407 പേ​രാണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നത്. 5,15,386 പേ​ർ രോ​ഗ​മു​ക്ത​രാ​യി. അതേസമയം ജൂലൈ പത്തു വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,13,07,002 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,82,511 സാമ്പിളുകളാണ് പരിശോധിച്ചത്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ 7,862 കേ​സു​ക​ളാ​ണ് പു​തി​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,38,461 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 226 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 9,893 ആ​യി  രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ​യും സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. 1,09,140 പേ​ർ​ക്കാ​ണ് ഡ​ൽ​ഹി​യി​ൽ രോ​ഗം ബാ​ധി​ച്ച​ത്. 3,300 പേ​ർ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു.ഉ​യ​ർ​ന്നു. 

ത​മി​ഴ്നാ​ട്ടി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,30,261 ആ​യി. 3,680 പു​തി​യ കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച 64 പേ​ർ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 1,829 ആ​യി ഉ​യ​ർ​ന്നു. 

Reactions