ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഉള്‍പ്പെടെ എട്ട് പേർക്കാണ് രോഗം ബാധിച്ചത്. കോവിഡ് ബാധിച്ച ഗര്‍ഭിണിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രണ്ട് സ്റ്റാഫ് നഴ്‌സുമാര്‍, സെക്യൂരിറ്റി ജീവനക്കാരന്‍, തെര്‍മല്‍ സ്‌കാനിങ് പരിശോധനകള്‍ നടത്തുന്ന ആശ പ്രവര്‍ത്തക എന്നിവരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഒരു ഗര്‍ഭിണി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. ഇവരില്‍നിന്നുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നതെന്നാണ് നിഗമനം.
ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആശുപത്രി ഉടന്‍ പൂട്ടി ഒ.പി. മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ചേര്‍ത്തല നഗരസഭ ആവശ്യപ്പെട്ടുണ്ട്.
