Hot Posts

6/recent/ticker-posts

ഗ്രാമീണമേഖലയിലെ രക്തദാന ക്യാമ്പിൽ കുടുംബാഗംങ്ങളുടെ രക്തദാനം ശ്രദ്ധേയമായി.


വാക്കാട്: രക്തദാനം മഹാദാനം  ഈ മഹത്തായ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, ജനമൈത്രി പോലീസ്, പാലാ ബ്ലഡ് ഫോറം എന്നിവയുടെ സഹകരണത്തോടെ വാക്കാട് എസ് എം വൈ എം  യൂണിറ്റിൻ്റെ നേത്യത്വത്തിൽ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വാക്കാട് പള്ളി അങ്കണത്തിൽ ലയൺസ് - എസ് എച്ച് എം സി ബ്ലഡ് മൊബൈലിൽ നടന്ന ക്യാമ്പ് മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് എം വൈ എം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ  കടപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാനസന്ദേശം നല്കി. 


ഡോക്ടർ അജിത്ത് കെ, സിസ്റ്റർ റിയ എൽ എ ആർ, എസ് എം വൈ എം യുണിറ്റ് പ്രസിഡന്റ്‌മാരായ ജിൻസ് മാഞ്ചിറയിൽ , അനീറ്റ ജിമ്മി തേരുന്താനം, ബ്ലഡ് ഫോറം ഡയറക്ടർ രാജേഷ് കുര്യനാട്, സിസ്റ്റർ അനിലിറ്റ് എസ് എച്ച്
 എന്നിവർ ആശംസകൾ അർപ്പിച്ചു.അൻപതോളം പേർ രക്തം ദാനം ചെയ്തു. ക്യാമ്പിൽ മാതാപിതാക്കളും മക്കളും ഒരുമിച്ച് ഫാമിലിയായിട്ട് വന്ന് രക്തം ദാനം ചെയ്തതും ശ്രദ്ധേയമായി.



ക്യാമ്പ് നയിച്ചത് ലയൺസ് - എസ് എച്ച് എം സി ബ്ലഡ് ബാങ്ക് കോട്ടയം  ആണ്.
കോവിഡ് കാലം ആരംഭിച്ച കാലം മുതൽ ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും പാലാ ബ്ലഡ് ഫോറത്തിൻ്റെ നേത്യത്വത്തിൽ രക്തദാതാക്കളെ എത്തിച്ച്‌ രക്തം ദാനം ചെയ്യിച്ചുകൊണ്ടുള്ള പ്രവർത്തനം നടത്തി വരികയാണെന്ന് ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു .

 ജനമൈത്രി പോലീസുമായി ചേർന്ന് ക്യാമ്പുകൾ നടത്തുവാൻ തയാറായിട്ടുള്ള സംഘടനകൾക്കും വ്യക്തികൾക്കും 9447043388 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Reactions