കോട്ടയം: ജില്ലയിൽ വീണ്ടും ഒരാൾക്ക് കൂടി സ്ഥിരീകരിച്ചു. ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിലെ ഡ്രൈവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ നടത്തിയ ആൻറിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 28 പേരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കയറ്റിക്കൊണ്ടു പോകാൻ എത്തിയതായിരുന്നു ഡ്രൈവർ.
അതേസമയം, പാലാ നഗരസഭയിലെ കൗൺസിലർമാരുടെയും ജീവനക്കാരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു പരിശോധന. 64 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ഇതോടെ നഗരസഭ ഓഫീസ് പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തനം പൂർണതോതിലാക്കി.
