കോട്ടയം: ചികിൽസയ്ക്ക് എത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നേത്രരോഗ വിഭാഗം അടച്ചു. നേത്രരോഗ വിഭാഗത്തിലെ ഡോക്ടർമാർ അടക്കം 11 പേർ നിരീക്ഷണത്തിൽ പോയി.
നേരത്തെ, അസ്ഥിരോഗ വിഭാഗത്തിൽ ചികിൽസയിലുണ്ടായിരുന്ന രണ്ട് രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ഈ വാർഡും അടച്ചിരുന്നു. ഈ വിഭാഗത്തിലെ ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള നിരീക്ഷണത്തിൽ കഴിയുകയാണ്.
