Hot Posts

6/recent/ticker-posts

പാലയിൽ ക്വാറന്റെയിൻ ലംഘിച്ച് യുവാവ്



പാലാ: ചെത്തിമറ്റത്ത് ക്വാറന്റെയിൻ ലംഘിച്ച് യുവാവ് നടക്കുന്നതായ് പരാതി. ഈ മാസം 18 ന് ബാംഗ്ലൂരിൽ നിന്നും എത്തിയ യുവാവാണ് ക്വാറൈറ്റീൻ ലംഘിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നത്. 

വീടിനു പുറത്തിറങ്ങുന്നു, സമീപത്തെ വീട്ടിൽ എത്തുന്നു, സമീപത്തെ വീട്ടിൽ താമസിക്കുന്നയാൾ യുവാവ് താമസിക്കുന്ന വീട്ടിൽ എത്തുന്നു തുടങ്ങിയ പരാതികളാണ് നാട്ടുകാർ ഉന്നയിക്കുന്നത്. യുവാവിനെ കൂടാതെ അയാളുടെ അമ്മയും നാട്ടിൽ എത്തിയിട്ടുണ്ട്. 

നിലവിൽ പാലയിൽ രണ്ട് പേർക്ക് കോവി‍ഡ് ബാധിച്ച സാഹചര്യത്തിൽ  യുവാവിൻ്റെ ക്വാറന്റെയിൻ ലംഘനത്തെക്കുറിച്ചു അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Reactions