Hot Posts

6/recent/ticker-posts

പാതി വെന്ത മത്സ്യം കഴിച്ചു; അമ്പത്തഞ്ചുകാരന് കരളിന്റെ പകുതി നഷ്ടമായി



ബെയ്ജിങ്: കൃത്യമായ രീതിയിൽ മത്സ്യം വേവിച്ച് കഴിക്കാത്തതിനാൽ അമ്പത്തഞ്ചുകാരന്  കരളിന്റെ പകുതി നഷ്ടമായി. ചൈനയിലാണ് സംഭവം. വേവിക്കാത്ത മത്സ്യം കഴിച്ച ഇയാളുടെ രളിനുള്ളിൽ ഫ്‌ളാറ്റ് വേംസ്(Flatworms) മുട്ടയിടുകയായിരുന്നു. 

വിശപ്പില്ലായ്മ, വയറിളക്കം, തളർച്ച, വയറുവേദന തുടങ്ങിയവ അനുഭവപ്പെട്ടതിനു പിന്നാലെയാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്. സ്‌കാനിങ്ങിന് വിധേയനാക്കിയപ്പോൾ ഇദ്ദേഹത്തിന്റെ കരളിന്റെ ഇടതുഭാഗത്തായി 19 സെന്റി മീറ്റർ നീളവും 18 സെന്റി മീറ്റർ വീതിയുമുള്ള ഒരു ആവരണം കണ്ടെത്തി. ഈ ആവരണത്തിന് മുകളിൽ മുഴകളും വളരാൻ തുടങ്ങിയിരുന്നു.

തുടർന്ന് വിശദ പരിശോധനയ്ക്കു ശേഷം, ഇദ്ദേഹത്തിന് ക്ലോണോർക്കിയാസിസ് സ്ഥിരീകരിക്കുകയായിരുന്നു. കരളിനു മീതേ രൂപപ്പെട്ട ആവരണത്തിൽനിന്ന് ദ്രാവകം നീക്കം ചെയ്യാനും അതിലൂടെ അതിന്റെ വലിപ്പം കുറയ്ക്കാനും ഡോക്ടർമാർ ശ്രമിച്ചു. എന്നാൽ ഇതിന് മൂന്നാഴ്ചയ്ക്കു ശേഷവും കരളിൽ നേരത്തെയുണ്ടായിരുന്ന മുഴകൾ അതേപടി തുടർന്നു.  

ഇതേ തുടർന്ന് കരളിന്റെ രോഗബാധിതമായ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നീക്കം ചെയ്ത ഭാഗത്ത് ഫ്‌ളാറ്റ് വേംസിന്റെ നിരവധി മുട്ടകളും കണ്ടെത്തി.
സ്വദേശത്തുവെച്ച് താൻ മതിയായ വിധം പാകം ചെയ്യാത്ത മീൻ കഴിച്ചിരുന്നുവെന്ന് രോഗി ഡോക്ടർമാരോട് വ്യക്തമാക്കിയിരുന്നു. മീനിനുള്ളിൽ ഉണ്ടായിരുന്ന ഫ്‌ളാറ്റ് വേംസ്, രോഗിയുടെ ശരീരത്തിലെത്തി കരളിൽ മുട്ടയിട്ടതാവാം എന്നാണ് കരുതുന്നത്.


Reactions