കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു. ബിഷപ്പിനെ ജലന്ധർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ ബിഷപ്പിന്റെ അഭിഭാഷകനും കോവിഡ് ബാധിച്ചിരുന്നു.
അതേസമയം, കേസില്‍ തുടര്‍ച്ചയായി കോടതിയിൽ ഹാജാരാകാതിരുന്ന ബിഷപ്പിന്റെ ജാമ്യം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച റദ്ദാക്കുകയും അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറൻഡ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
അഭിഭാഷകന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന ബിഷപ്പ് ക്വാറന്റൈനിൽ കഴിയുകയാണെന്നും അതിനാലാണ് വിചാരാണകോടതിയില് ഹാജരാകാന്‍ സാധിക്കാതിരുന്നതെന്നും ബിഷപ്പിന്റെ പിആര്‍ഒ പ്രസ്താവനയിലൂടെ അറിയിച്ചു.
