മലപ്പുറം: മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മാളിയേക്കൽ സ്വദേശി ഇർഷാദ് അലി(24) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വിദേശത്തുനിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരും.
ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ആളായതിനാൽ കോവിഡ് പരിശോധനാഫലം എത്തിയാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ. ഇന്നു വൈകിട്ടോടെ പരിശോധനാഫലം വരുമെന്നാണ് കരുതുന്നത്.
