Hot Posts

6/recent/ticker-posts

സ്വർണക്കടത്ത്: കേസ് കേരളപോലീസും അന്വേഷിക്കണം- രമേശ് ചെന്നിത്തല


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേരള പോലീസും  അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിക്ക് കത്ത് നൽകി.  

സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ഈ കേസില്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്.സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നമുള്ള വിസിറ്റിങ് കാര്‍ഡ് അടിച്ച് താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണെന്ന മട്ടില്‍ സ്വപ്‌ന സുരേഷ് ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ, അതില്‍നിന്ന്‌ ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് എന്‍.ഐ.എ. അന്വേഷിക്കുന്നത്. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് ഡി.ജി.പിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.

ഇതുമാത്രമല്ല, സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനങ്ങളില്‍ വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം കടത്തിയെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇത്തരം ഗുരുതരമായ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്ന കേസില്‍ എന്‍.ഐ.എ. അന്വേഷണം  വേറൊരു ദിശയിലാണ് നീങ്ങുന്നത്. എന്നാല്‍ ഉയര്‍ന്നുവന്നിട്ടുള്ള ഈ ആക്ഷേപങ്ങളില്‍ സംസ്ഥാന പോലീസ് അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

Reactions