Hot Posts

6/recent/ticker-posts

ഡീസൽ വില വർധിക്കുന്നു; പെട്രോളിന്റെ വിലയിൽ മാറ്റമില്ല



ന്യൂഡല്‍ഹി: രാജ്യത്ത് ഡീസൽ വിലയിൽ വർധന തുടരുന്നു. ഡല്‍ഹിയില്‍ ഞായറാഴ്ച ലിറ്ററിന് 16 പൈസകൂട്ടിയതിനുപിന്നാലെ തിങ്കളാഴ്ച 11 പൈസയുടെ വര്‍ധനവാണ് വരുത്തിയത്. ‌എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി പെട്രോളിന് കൂട്ടിയിരുന്നില്ല. 

ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം ജൂണ്‍ ഒമ്പതിനാണ് ദിനംപ്രതിയുള്ള വിലവര്‍ധന വീണ്ടും നടപ്പാക്കാന്‍തുടങ്ങിയത്. അന്നുമുതല്‍ ഇതുവരെ പെട്രോളിന് 9.17 രൂപയും ഡീസലിന് 11.55 രൂപയുമാണ് വര്‍ധിപ്പിച്ചത്. 

ജൂണ്‍ 29നുശേഷം പെട്രോള്‍ വിലയില്‍ വര്‍ധനയുണ്ടായിട്ടില്ല. അതിനുമുമ്പ് 21 ദിവസം പെട്രോളിന് വിലകൂട്ടിയപ്പോള്‍ ഡീസലിന് 24 ദിവസമാണ് വര്‍ധന നടപ്പാക്കിയത്. 

മുംബൈ: പെട്രോള്‍-87.19, ഡീസല്‍-79.27

ചെന്നൈ: പെട്രോള്‍-83.63, ഡീസല്‍-78.11

ബെംഗളുരു: പെട്രോള്‍-83.04, ഡീസല്‍-77.02

Reactions