കോട്ടയം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോട്ടയം പാറക്കത്തോട് സ്വദേശി അബ്ദുള്‍ സലാം(71) ആണ് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇദ്ദേഹം ഓട്ടോ ഡ്രൈവറായിരുന്നു.
ഇദ്ദേഹത്തിന് വൃക്കരോഗവും പ്രമേഹവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി.
