Hot Posts

6/recent/ticker-posts

രാ​ജ​സ്ഥാ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി, പി​സി​സി അ​ധ്യ​ക്ഷൻ സ്ഥാ​ന​ത്ത് നി​ന്നും സ​ച്ചി​ൻ പൈ​ല​റ്റി​നെ മാ​റ്റി


ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്നും പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു നി​ന്നും സ​ച്ചി​ൻ പൈ​ല​റ്റി​നെ മാ​റ്റി. സച്ചിൻ അനുകൂലികളായ മന്ത്രിമാരേയും പദവികളിൽ നിന്നും മാറ്റി. മന്ത്രിമാരായ വിശ്വേന്ദ്രസിങ്. രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്‌. സച്ചിനെ മാറ്റി ഗോവിന്ദ് സിങ് ദൊദാസ്ത്രയെ പിസിസി അധ്യക്ഷനായി നിയമിച്ചു. കോ​ൺ​ഗ്ര​സ് നേ​താ​വ് ര​ൺ​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 

ചൊവ്വാഴ്ച ജയ്പൂരിൽ ചേർന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സച്ചിൻ പൈലറ്റും അദ്ദേഹത്തിന്റെ വിശ്വസ്തരായ 17 എംഎൽഎമാരും പങ്കെടുത്തിരുന്നില്ല. തുടർച്ചയായ രണ്ടാം തവണയും സച്ചിൻ പൈലറ്റും സംഘവും നിയമസഭാകക്ഷി യോഗം ബഹിഷ്‌കരിച്ചതിനു പിന്നാലെ ഇവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം യോഗം പാസാക്കി

സ​ച്ചി​ൻ പൈ​ല​റ്റ് ബി​ജെ​പി​യു​മാ​യി ചേ​ർ​ന്ന് ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യും എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും നി​ര​വ​ധി ത​വ​ണ സ​ചി​ൻ പൈ​ല​റ്റു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചിരുന്നു. എ​ന്നാ​ൽ, സ​ചി​ൻ പൈ​ല​റ്റ്​ വ​ഴ​ങ്ങി​യിരുന്നില്ല. അ​തി​നി​ടെ, അ​ശോ​ക്​ ​ഗെ​ഹ്​​ലോ​ട്ടി​നെ പി​ന്തു​ണ​ച്ച്​ കോ​ൺ​ഗ്ര​സ്​ ​പ്ര​മേ​യം പാ​സാ​ക്കി.

 ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ർക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ ശ്ര​മം രാ​ജ​സ്ഥാ​നി​ലെ എ​ട്ടു കോ​ടി ജ​ന​ങ്ങ​ളെ അ​പ​മാ​നി​ക്ക​ലാ​ണെ​ന്നും അ​ത് അ​വ​ർ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു. കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​നെ​യും പാ​ർ​ട്ടി​യെ​യും ദു​ർ​ബ​ല​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന്​ സ​ചി​ൻ പൈലറ്റിന്റെ പേ​രെ​ടു​ത്തു​​പ​റ​യാ​തെ ​പ്ര​മേ​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കിയിരുന്നു​. 


Reactions