Hot Posts

6/recent/ticker-posts

സ്വപ്നയെ നിയമിച്ചത് ശി​വ​ശ​ങ്ക​റി​ൻറെ ശി​പാ​ർ​ശ​യി​ൽ എന്ന് കണ്ടെത്തൽ



തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​ന്റെ നിയമനം എം. ​ശി​വ​ശ​ങ്ക​റി​ൻറെ ശി​പാ​ർ​ശ​യി​ൽ. ശി​വ​ശ​ങ്ക​റി​ൻറെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് സ്പേ​സ് പാ​ർ​ക്ക് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​രാ​യി നി​യ​മി​ച്ച​ത്. ചീ​ഫ് സെ​ക്ര​ട്ട​റി​യും ധ​ന അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇത് ക​ണ്ടെ​ത്തി​യ​ത്.

ശി​വ​ശ​ങ്ക​റി​ൻറെ സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ലാ​ണ് ഇ​ക്കാ​ര്യം പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മ​ന ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത് കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ ആ​യി​രി​ക്കെ​യാ​ണ്. 

അ​തേ​സ​മ​യം സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യ ശി​വ​ശ​ങ്ക​റി​നെ വ്യാ​ഴാ​ഴ്ച സ​സ്പെ​ൻ​ഡു ചെ​യ്തി​രു​ന്നു. ശി​വ​ശ​ങ്ക​ർ അ​ഖി​ലേ​ന്ത്യാ സ​ർ​വീ​സ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്ന റി​പ്പോ​ർ​ട്ടി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ശി​വ​ശ​ങ്ക​റി​ൻറെ അ​ച്ച​ട​ക്ക ലം​ഘ​നം സം​ബ​ന്ധി​ച്ചു വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.
Reactions