പൂക്കോട്ടുംപാടം: സംസ്ഥാത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി. അമരമ്പലത്ത് കോവിഡ് പോസറ്റീവായി ചികിത്സയിലായിരുന്ന വയോധികനാണ് മരിച്ചത്. പൂക്കോട്ടുപാടം മാമ്പറ്റ സ്വദേശി പനങ്ങാപുറം മുഹമ്മദാണ് (61) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
വൃക്കരോഗത്തെ തുടർന്ന് നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് കോവിഡ് പകർന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞാത്തുട്ടിക്കും കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ മുക്കം കെ.എം.സി.ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബത്തിലെ നാലുപേരും ക്വാറൻറീനിലാണ്.
