Hot Posts

6/recent/ticker-posts

യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു



തിരുവനന്തപുരം: തിരുവനന്തപുരം യു.എ.ഇ ​കോൺസുലേറ്റിലെ അറ്റാഷെ റഷീദ്​ ഖാമിസ്​ അലി മുസൈഖിരി ഇന്ത്യ വിട്ടു. ഞായറാഴ്ചയാണ്​ അറ്റാഷെ ഡൽഹിയിൽനിന്ന്​ യു.എ.ഇയിലേക്ക്​ പോകുകയായിരുന്നു. 

സ്വർണക്കടത്തുമായ് ബന്ധപ്പെട്ട് പ്രതികൾ മൊഴികൾ നടത്തിയ സാഹചര്യത്തിൽ അറ്റാഷെയുമായ് കൂടിക്കാഴ്ച നടത്താൻ അന്വേഷണ ഉദ്യോ​ഗസ്ഥർ ഒരുങ്ങുന്നതിനിടെയാണ്  ഇത്തരത്തിലൊരു മടക്കം. 

സ്വർണം കടത്തിയ ബാഗ്​ വന്നത്​ അറ്റാഷെയുടെ പേരിലായിരുന്നു. തിരിച്ചുവിളിച്ചതാണോ അതോ സ്വന്തം നിലയിൽ മടങ്ങിയതാണോ എന്ന കാര്യം വ്യക്തമല്ല. അറ്റാഷെയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് നേരത്തെ കേന്ദ്ര സർക്കാർ യുഎഇ എംബസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് റാഷിദ് ഖാമിസ് അൽ അഷ്മിയ യു.എ.ഇയിലേക്ക് മടങ്ങിയത്.
Reactions