Hot Posts

6/recent/ticker-posts

നൂ​റ് ദി​വ​സ​ത്തി​നു​ള്ളി​ൽ 100 പ​ദ്ധ​തി​: ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം 4 മാസത്തേക്ക് കൂടി


തി​രു​വ​ന​ന്ത​പു​രം: നൂ​റ് ദി​വ​സ​ത്തി​നു​ള്ളി​ൽ 100 പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോവിഡ് പ്രതിസന്ധി വന്നെങ്കിലും സർക്കാർ  വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കു​ന്നി​ല്ല. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും കോ​വി​ഡ് ഉ​ണ്ടാ​കു​മെ​ന്നു​ള്ള​തി​നാ​ൽ സാധാ​ര​ണ​ക്കാ​ർ​ക്കും സ​ഹാ​യം എ​ത്തി​ക്കാ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​ത്. ആ​രും പ​ട്ടി​ണി കി​ട​ക്കാ​ൻ പാ​ടി​ല്ലെന്ന് അദ്ദേഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ച്ച് ത​ന്നെ നാം ​ജീ​വി​ത​ത്തെ​യും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ക​യാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി ന​മ്മു​ടെ സ​മൂ​ഹ​ത്തെ ബാ​ധി​ച്ചു. മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​നി​ടെ​യാ​ണ് ഈ ​മ​ഹാ​മാ​രി വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കർ​ക്ക​ട​കം പ​ഞ്ഞ മാ​സ​മാ​ണെന്നാണ് പ​റ​യാ​റു​ള്ള​ത്. അ​തി​നെ മ​റി​ക​ട​ക്കു​ന്ന​ത് ചി​ങ്ങ​വും ഓ​ണ​വും ഉ​ണ്ടെ​ന്ന പ്ര​ത്യാ​ശ​കൊ​ണ്ടാ​ണ്. ഇ​തു​പോ​ലെ​യാ​ണ് കോ​വി​ഡി​നെ​യും നാം ​മ​റി​ക​ട​ക്കു​ന്ന​ത്. 

ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് 86 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്തത്. ഈ ​ഓ​ണ​ക്കാ​ല​ത്ത് 88 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യു​ക​യാ​ണ്. എ​ന്നാ​ൽ ഇ​ത് ഇ​വി​ടെ അ​വ​സാ​നി​ക്കു​ക​യി​ല്ല. ഈ ​കി​റ്റ് വി​ത​ര​ണം അ​ടു​ത്ത നാ​ല് മാ​സം തു​ട​രും. റേ​ഷ​ൻ ക​ട​വ​ഴി ഇ​പ്പോ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തു​പോ​ലെ കി​റ്റു​ക​ളു​ടെ വി​ത​ര​ണം തു​ട​രും. ഈ ​സ​ർ​ക്കാ​രി​ൻറെ ന​ല്ല പ്ര​വർ​ത്തി ഏ​തെ​ന്ന് ചോ​ദി​ച്ചാ​ൽ സ​മൂ​ഹി​ക​ക്ഷേ​മ പെ​ൻ​ഷ​നി​ൽ കൊ​ണ്ടു​വ​ന്ന​മാ​റ്റ​മാ​ണ്. യു​ഡി​എ​ഫി​ൻറെ കാ​ല​ത്ത് 600 രൂ​പ​യാ​യി​രു​ന്നു പെ​ൻ​ഷ​ൻ. അ​തു​പോ​ലും കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. 

എ​ന്നാ​ൽ ഈ ​സ​ർ​ക്കാ​ർ പെ​ൻ​ഷ​ൻ തു​ക 600ൽ​നി​ന്ന് ആ​യി​രം രൂ​പ​യാ​ക്കി. പി​ന്നീ​ട് 1200 ആ​ക്കി. ഇ​പ്പോ​ൾ 1300 ആ​ണ്. പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 36 ല​ക്ഷ​മാ​യി​രു​ന്ന​ത് 58 ല​ക്ഷ​മാ​യി വ​ർ​ധി​ച്ചു. കു​ടി​ശി​ക ഇ​ല്ലാ​തെ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. സാ​മൂ​ഹി​ക​ക്ഷേമ പെ​ൻ​ഷ​ൻ 100 രൂ​പ വ​ർ​ധി​പ്പി​ക്കു​മെ​ന്നും ഈ ​പെ​ൻ​ഷ​ൻ മാ​സം തോ​റും വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ആ​രോ​ഗ്യ വ​കു​പ്പി​ൽ നൂ​റ് ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് പ​രി​ശോ​ധ​ന പ്ര​തി​ദി​നം അ​ര ല​ക്ഷം ആ​ക്കും. 153 കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ നൂ​റ് ദി​വ​സം കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും പി​ണ​റാ​യി പ്ര​ഖ്യാ​പി​ച്ചു. 10 പു​തി​യ ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ങ്ങ​ൾ, മൂ​ന്നു കാ​ത്ത് ലാ​ബു​ക​ൾ എ​ന്നി​വ​യും ആ​രം​ഭി​ക്കും.

 2021 ജ​നു​വ​രി​യി​ൽ വി​ദ്യാ​ല​ങ്ങ​ൾ സാ​ധാ​ര​ണ സ്ഥി​തി​യി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 500 കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ൽ പ​ഠി​ക്കു​ന്ന എ​ല്ലാ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലും കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ക്കു​ന്നു​ണ്ട്. 250 പു​തി​യ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ണി ആ​രം​ഭി​ക്കും. 11,400 സ്കൂ​ളു​ക​ളി​ൽ ഹൈ ​ടെ​ക് ലാ​ബു​ക​ൾ സ​ജീ​ക​രി​ക്കും. എ​ല്ലാ എ​ൽ​പി സ്കൂ​ളു​ക​ളും ഹൈ​ടെ​ക്ക് ആ​ക്കാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 

18 കോ​ടി രൂ​പ​യു​ടെ ചെ​ങ്ങ​നൂ​ർ ഐ​ടി​ഐ ഉ​ൾ​പ്പെ​ടെ 10 ഐ​ടി​ഐ​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. എ​പി​ജെ അ​ബ്ദു​ൾ ക​ലാം സ‍​ർ​വ​ക​ലാ​ശാ​ല, മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ​യു​ടെ സ്ഥി​രം കാ​മ്പ​സി​നു​ള്ള ശി​ലാ​സ്ഥാ​പ​നം ന​ട​ത്തും. 32 ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി നി‍​ർ​മി​ക്കു​ന്ന കെ​ട്ടി​ട്ട​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

 പി​എ​സ്‍​സി​ക്ക് നി​യ​മ​നം വി​ട്ട 11 സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്പെ​ഷ​ൽ റൂ​ൾ​സ്‌ ഉ​ണ്ടാ​ക്കാ​ൻ വി​ദ​ഗ്ദ സ​മി​തി ഉ​ണ്ടാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നൂ​റ് ദി​വ​സം കൊ​ണ്ട് കോ​ള​ജ്-​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ൽ ആ​യി​രം ത​സ്തി​ക​ക​ൾ നി‍​ർ​മി​ക്കും. 1,541 കോ​ടി​യു​ടെ കി​ഫ്ബി റോ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ണ്ട​ന്നൂ​ർ - വൈ​റ്റി​ല പാ​ല​ങ്ങ​ൾ അ​ട​ക്കം 11 പാ​ല​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ പോ​ർ​ട്ട്‌ ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദാ​ഘാ​ട​നം ചെ​യ്യും.

15000 ന​വ​സം​രം​ഭ​ങ്ങ​ളി​ലൂ​ടെ അ​ന്പ​തി​നാ​യി​രം പേ​ർ​ക്ക് കാ​ർ​ഷി​കേ​ത​ര മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ ന​ൽ​കും. 5000 ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കും. 189 പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ൾ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കും. 158 കി​ലോ​മീ​റ്റ​ർ കെ​എ​സ്ടി​പി റോ​ഡു​ക​ൾ, 21 പാ​ല​ങ്ങ​ൾ എ​ന്നി​വ​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ച്ച​ക്ക​റി​ക്ക് താ​ങ്ങ് വി​ല പ്ര​ഖ്യാ​പി​ക്കും. 10 സ്പോ​ട്സ് സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴു​വ​ണ്ടി മേ​ഖ​ല​യി​ൽ 3000 തൊ​ഴി​ലാ​ളി​ക​ളെ കൂ​ടി നി​യ​മി​ക്കും. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വാ​ട​ക​യ്ക്ക് താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ട​മ​കു​ടി കു​ടി​വെ​ള്ള പ​ദ്ധ​തി, കാ​ർ​ഗോ​ഡ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ടം, താ​നൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി, പൊ​ന്നാ​നി കു​ടി​വെ​ള്ള പ​ദ്ധ​തി, മ​ല​ന്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി തു​ട​ങ്ങി​യ​വ നൂ​റ് ദി​വ​സ​ത്തി​നു​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും 1.5 ല​ക്ഷം പേ​ർ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 41 കി​ഫ്ബി പ​ദ്ധ​തി​ക​ൾ ന​വം​ബ​റി​ന​കം ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ​ബ​രി​മ​ല​യി​ൽ 28 കോ​ടി​യു​ടെ മൂ​ന്ന് പ​ദ്ധ​തി​ക​ൾ പൂ​ത്തി​യാ​ക്കും. നി​ല​യ്ക്ക​ലി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ആ​രം​ഭി​ക്കും. ക​യ​റു​ൽ​പാ​ദ​ന​ത്തി​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന കൈ​വ​രി​ക്കും. ഗേ​റ്റ് പൈ​പ്പ് ലൈ​ൻ പൂ​ർ​ത്തി​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും പ​റ​ഞ്ഞു. കേ​ര​ളീ​യ​ർ​ക്കു​ള്ള ഓ​ണ​സ​മ്മാ​ന​മാ​ണ് ഇ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Reactions