Hot Posts

6/recent/ticker-posts

സിവിൽ സർവിസ്​ പരീക്ഷഫലം പ്രഖ്യാപിച്ചു; ആദ്യ നൂറിൽ 10 മലയാളികൾ


ന്യൂഡൽഹി: യു.പി.എസ്​.സി സിവിൽ സർവിസ്​ പരീക്ഷഫലം പ്രഖ്യാപിച്ചു. പ്രദീപ്​ സിങ്ങിനാണ്​ ഒന്നാം റാങ്ക്​. ര ആകെ 829 പേരെ നിയമനങ്ങൾക്കായി ശുപാർശ ചെയ്തു. 182 പേരെ റിസർവ് ലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ണ്ടാം റാങ്ക്​ ജതിൻ കിഷോറിനും മൂന്നാം റാങ്ക്​ പ്രതിഭ വർമക്കും ലഭിച്ചു.

ആദ്യ നൂറിൽ 10 മലയാളികൾ ഇടംനേടി. സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. ആർ. ശരണ്യ (36), സഫ്‌ന നസ്‌റുദ്ദീൻ (45), ആർ ഐശ്വര്യ (47), അരുൺ എസ്. നായർ (55), എസ്. പ്രിയങ്ക (68), ബി യശസ്വിനി (71), നിഥിൻ കെ ബിജു (89), എ.വി ദേവിനന്ദന (92), പി.പി അർച്ചന (99) എന്നിവരാണ് ആദ്യ നൂറിൽ ഇടം നേടിയ മറ്റു മലയാളികൾ.

വിവിധ സർവീസുകളിലായി 927 ഒഴിവുകളാണ് കേന്ദ്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഐ.എ.എസ് 180, ഐ.എഫ്.എസ് 24, ഐ.പി.എസ് 150, ഗ്രൂപ്പ് എ സർവീസ് 438, ഗ്രൂപ്പ് ബി സർവീസുകളിൽ 135-ഉം ഒഴിവുകളാണുള്ളത്.

Reactions