തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 956 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ, 784 പേർ രോഗമുക്തി നേടി. ഇന്ന് 7 മരണമാണ് കോവിഡ് മൂലമുണ്ടായത്. കൂടാതെ ഉറവിടം അറിയാത്ത 114 കോസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. വിദേശത്തു നിന്ന് 106 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 73 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ 41 പേരാണ്. 24 മണിക്കൂറിനിടെ 20583 പരിശോധനകളാണ് നടത്തിയത്.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസർകോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂർ 63, കൊല്ലം 41, തൃശ്ശൂർ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4.
എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി (54), മലപ്പുറം പള്ളിക്കൽ സ്വദേശി നഫീസ (52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ (64), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ (50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ് (45), കാസർഗോഡ് നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞ് (68), വയനാട് കൽപ്പറ്റ സ്വദേശി അരുവിക്കുട്ടി (68) എന്നിവരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.
രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസർഗോഡ് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂർ 63, കൊല്ലം 41, തൃശൂർ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട നാല്.
