Hot Posts

6/recent/ticker-posts

കോട്ടയത്ത് ഇന്ന് 40 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്


കോ​ട്ട​യം: ജില്ലയിൽ ഇന്ന് 40 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 31 പേ​ർ​ക്കും സ​മ്പർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന എ​ട്ടു പേ​രും വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന ഒ​രാ​ളും രോ​ഗ​ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

748 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണു വ​ന്ന​ത്. 53 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 476 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തു​വ​രെ ആ​കെ 1693 പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ചു. 1214 പേ​ർ രോ​ഗ​മു​ക്ത​രാ​യി. സ​മ്പർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രി​ൽ ഏ​ഴു പേ​ർ ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​ക​ളാ​ണ്. കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി​യി​ൽ നാ​ലു പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 

വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന 85 പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന 164 പേ​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 135 പേ​രും ഉ​ൾ​പ്പെ​ടെ 384 പേ​ർ​ക്കു പു​തി​യ​താ​യി ക്വാറെന്റെയൻ നി​ർ​ദേ​ശി​ച്ചു. ജി​ല്ല​യി​ൽ ആ​കെ 9708 പേ​ർ ക്വാറെന്റെനി​ൽ ക​ഴി​യു​ന്നു​ണ്ട്. 
Reactions