തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ ഷറഫുദീൻ, ഷഫീക്ക് എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
കേസിലെ പ്രതിയായ റമീസിൻറെ സഹായികളാണ് ഇവർ. തിരുവനന്തപുരത്തു നിന്നും സ്വർണം കൈപ്പറ്റിയതിന് ശേഷം ആവശ്യക്കാർക്ക് കൈമാറുന്നത് ഇവരാണെന്നാണ് സൂചന. അതേസമയം, കേസ് ബന്ധപ്പെട്ട് യു.എ.ഇ യിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് എൻ.ഐ.എ. ഇതിനായി കേന്ദ്ര ആഭൃന്തരമന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുകയാണ്.
കേസിൽ ഏതു തരക്കിലുള്ള നയതന്ത്ര സംവിധാനം ദുരുപയോഗം ചെയ്തെന്നാണ് എൻ.ഐ.എ സംഘം അന്വേഷിക്കുന്നത്.
