Hot Posts

6/recent/ticker-posts

ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ൽ തു​ര​ങ്കം ക​ണ്ടെ​ത്തി: നുഴഞ്ഞു കയറ്റത്തിനെന്ന് സൂചന


ശ്രീ​ന​ഗ​ർ: ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ൽ തു​ര​ങ്കം ക​ണ്ടെ​ത്തി. ജമ്മുവിലെ സാംബ സെക്ടറിൽ ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിലെ വേലിക്കു താഴെയാണ് തുരങ്കം കണ്ടെത്തിയതതെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. തു​ര​ങ്ക മു​ഖം മ​ണ​ൽ ചാ​ക്കു​ക​ൾ കൊ​ണ്ട് അ​ട​ച്ച​നി​ല​യി​ലാ​ണ്. ചാ​ക്കു​ക​ൾ പാ​ക് നി​ർ​മി​ത​മാ​ണെ​ന്ന് ബി​എ​സ്എ​ഫ് അ​റി​യി​ച്ചു. 

വ്യാഴാഴ്ച പട്രോളിങ്ങിനു പോയ ബി.എസ്.എഫ്. സംഘമാണ് തുരങ്കം കണ്ടെത്തിയത്. ഇന്ത്യയുടെ ഭാഗത്തെ അതിർത്തിവേലിയിൽനിന്ന് 50 മീറ്റർ ദൂരത്താണ് തുരങ്കം കണ്ടെത്തിയത്. തുരങ്കമുഖത്തിന് 25 അടി താഴ്ചയുള്ളതായാണ് സൂചന.  ചാക്കുകൾക്കു മുകളിൽ പാകിസ്താൻ മുദ്രകളുള്ളതായും അധികൃതർ അറിയിച്ചു. കറാച്ചി, ശങ്കർഗഢ് എന്നിങ്ങനെയാണ് പ്ലാസ്റ്റിക് ചാക്കുകളിൽ എഴുതിയിരിക്കുന്നത്. ചാക്കുകളിൽ അവ നിർമിച്ച തിയതിയും കാലാവധി അവസാനിക്കുന്ന തിയതിയും നൽകിയിട്ടുണ്ട്. ഇത് നൽകുന്ന സൂചന പ്രകാരം ഇവ ഈയടുത്താണ് നിർമിച്ചിരിക്കുന്നതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

മണൽച്ചാക്കുകളിൽ പാകിസ്താന്റെ മുദ്രകളുണ്ട്. ഇത് വ്യക്തമാക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയും വൈദഗ്ധ്യത്തോടെയുമാണ് തുരങ്കം നിർമിച്ചിട്ടുള്ളത് എന്നാണ്. പാകിസ്താനി റേഞ്ചർമാരുടെയും മറ്റ് ഏജൻസികളുടെയും അനുമതിയും സഹായവുമില്ലാതെ ഇത്തരത്തിൽ ഒരു വലിയ തുരങ്കം നിർമിക്കാൻ സാധിക്കില്ല. തു​ര​ങ്കം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്ത് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.
Reactions