തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
2067 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് പത്ത് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 121 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2175 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 193 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 352 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 238 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 231 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 230 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 195 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 189 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 176 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 172 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 167 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 162 പേർക്കും, എറണാകുളം ജില്ലകളിൽ നിന്നുള്ള 140 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 102 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 27 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 25 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം മലയം സ്വദേശി ഷാജഹാൻ (67), തിരുവനന്തപുരം വെൺപകൽ സ്വദേശി മഹേശ്വരൻ ആശാരി (76), തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനി വിമലാമ്മ (83), കണ്ണൂർ പാനൂർ സ്വദേശി മുഹമ്മദ് സഹീർ (47), ആഗസ്റ്റ് 19ന് മരണമടഞ്ഞ കോഴിക്കോട് മണിപുരം സ്വദേശി മാമ്മി (70), ആഗസ്റ്റ് 20ന് മരണമടഞ്ഞ കണ്ണൂർ കുഴുമ്മൽ സ്വദേശി സത്യൻ (53), തിരുവനന്തപുരം വലിയതുറ സ്വദേശി സേവിയർ (50), ആഗസ്റ്റ് 23ന് മരണമടഞ്ഞ തൃശൂർ വലപ്പാട് സ്വദേശി ദിവാകരൻ (65), ആലപ്പുഴ പഴവീട് സ്വദേശിനി ഫമിനാ ഷെറീഫ് (40), കണ്ണൂർ പടിയൂർ സ്വദേശിനി ഏലിക്കുട്ടി (64) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 267 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 331 പേർക്കും, കോഴിക്കോട് 225 ജില്ലയിൽ നിന്നുള്ള പേർക്കും, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 217 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 182 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 151 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 164 പേർക്കും, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നുള്ള 146 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 141 പേർക്കും, എറണാകുളം ജില്ലകളിൽ നിന്നുള്ള 125 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 87 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 22 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 21 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
47 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 13, തൃശൂർ ജില്ലയിലെ 8, എറണാകുളം, കാസർഗോഡ് ജില്ലകളിലെ 6 വീതവും, മലപ്പുറം ജില്ലയിലെ 5, ആലപ്പുഴ ജില്ലയിലെ 3, ഇടുക്കി, കണ്ണൂർ ജില്ലകളിലെ 2 വീതവും, പാലക്കാട്, വയനാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 623 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 59 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 37 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 130 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 74 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 28 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 90 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 95 പേരുടെയും, പലക്കാട് ജില്ലയിൽ നിന്നുള്ള 56 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 538 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 90 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 44 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 119 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 84 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 22,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,761 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,925 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,75,513 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 18,412 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2465 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,873 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 15,64,783 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,71,641 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
