കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പെരുവയൽ സ്വദേശി രാജേഷ് (45) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
രാജേഷിന്റെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് മരിച്ചവരുടെ എണ്ണം ആറായി. വാണിയംകുളം സ്വദേശി സിന്ധു(34), മലപ്പുറം പെരുവള്ളൂർ സ്വദേശി കോയാമു (82), പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി കോരൻ (80), സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസ്സി (80), തൊടുപുഴയിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ അജിതൻ (55) എന്നിവരുടെ മരണമാണ് ശനിയാഴ്ച സ്ഥിരീകരിച്ചത്.
