ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താനുമായി കഴിഞ്ഞ ഒരാഴ്ച സമ്പർക്കത്തിൽ വന്നവരെല്ലാം ക്വാറൻറൈനിൽ പ്രവേശിക്കണമെന്നും പരിശോധനയ്ക്ക് വിധേയമാകണമെന്നും പറഞ്ഞു.
നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ചയായി ചികിത്സയിലാണ് അമിത് ഷാ. ഹരിയാന ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പെട്രോളിയം മന്ത്രിക്കും കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ധർമേന്ദ്രപ്രധാനും ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് ചികിത്സ തേടിയത്.
