ന്യൂഡൽഹി: മക്കളെ കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച സംഭവവുമായ് ബന്ധപ്പെട്ട് രഹ്ന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സുപ്രീംകോടതി ജസ്റ്റീസ് അരുൺ മിശ്രയാണ് ഹർജി പരിഗണിച്ചത്.
അശ്ലീലം പ്രചരിപ്പിച്ചുവെന്നത് വ്യക്തമാണ്. രഹ്ന ഫാത്തിമ ആക്സിറ്റിവിസ്റ്റ് ആയിരിക്കാം, പക്ഷേ എന്തിനാണ് ഈ പ്രവൃത്തി ചെയ്തതെന്നും കോടതി ചോദിക്കുന്നു. രാജ്യത്തിൻറെ സംസ്കാരത്തെ കുറിച്ചു കുട്ടികൾക്ക് ലഭിക്കുന്ന ധാരണ എന്തായിരിക്കുമെന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു.
നേരത്തെ രഹ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്.
