Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ടയില്‍ പാലങ്ങള്‍ മുങ്ങി വെള്ളം.! പാലാ അതീവ ആശങ്കയില്‍.!



പാലാ: ഈരാറ്റുപേട്ടയില്‍ പാലങ്ങള്‍ മുങ്ങി വെള്ളം കയറിയതോടെ പാലാ അതീവ ആശങ്കയിലാവുകയാണ്. മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുകഴിഞ്ഞു.. പാലാ- ഇരാറ്റുപേട്ട പാതയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളായ തീക്കോയി, പൂഞ്ഞാര്‍ അടിവാരം എന്നിവിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ തലനാരിഴയ്ക്കാണ് അപകടമൊഴിവായത്. വെള്ളികുളം ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. പാലായിലെ വ്യാപാരികള്‍ സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ മാറ്റിത്തുടങ്ങി. മലയോര മേഖലയിലെ മഴ ശമിച്ചില്ലെങ്കില്‍ പാലാ വെള്ളപ്പൊക്ക ഭീഷണിയിലാകും.
Reactions