വൈക്കം: നവജാത ശിശുവിൻറെ മൃതദേഹം കായലിൽ കണ്ടെത്തി. ചെമ്പിലാണ് അഞ്ച് ദിവസം പ്രായമായ പെൺകുഞ്ഞിൻറെ മൃതദേഹം രാവിലെ കണ്ടെത്തിയത്.
കായലിൽ മീൻപിടിക്കുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നാലെ വിവരം പോലീസിൽ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ജില്ലയിലെ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
