Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം



ആലപ്പുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴ കാരിച്ചാൽ സ്വദേശിനി രാജം എസ് പിള്ള (74)യാണ് മരിച്ചത്. ആശുപത്രിയിൽ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചത്.

ഒരു മാസത്തിലേറെയായി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്തനാർബുദത്തിന് ചികിത്സയിലായിരുന്നു രാജം എസ് പിള്ള. ഇതിനിടയിൽ ജൂലായ് 17-നാണ് ഇവർക്ക് കോവിഡ് ബാധയുള്ളതായ് സ്ഥിരീകരിച്ചത്. ഇരുടെ സമ്പർക്ക പട്ടികയിലുണ്ടായ നാല് പേർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് മരിക്കുന്ന മൂന്നാമത്തെ ആളാണിത്. കോഴിക്കോടും കാസർകോടും രാവിലെ ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

 
Reactions