തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തിനിടെ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കൊല്ലം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
ഇടുക്കി ജില്ലയിൽ ഈ മാസം 31, സെപ്റ്റംബർ ഒന്ന് തീയതികളിലും, കൊല്ലം ജില്ലയിൽ സെപ്റ്റംബർ രണ്ടിനുമാണ് ശക്തമായ മഴ- അടുത്ത മാസം നാല് മുതൽ 10 വരെ കേരളത്തിൽ സാധാരണയേക്കാൾ കൂടിയ മഴ പെയ്യുമെന്നും പറയുന്നു.
