തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ജയ്മോൻ (64), പത്തനംതിട്ട വാഴമുട്ടം സ്വദേശി കരുണാകരൻ (67), ഇടുക്കി കാമാക്ഷി സ്വദേശി ദാമോദരൻ (80) എന്നിവരാണ് മരിച്ചത്.
ഒരാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളജിൽ ജയ്മോൻ ചികിത്സയിലായിരുന്നു. സമ്പർക്കത്തിലൂടെയാണ് ജയ്മോന് രോഗം ബാധിച്ചത്. നേരത്തെ ഇദ്ദേഹത്തിന് ശ്വാസ തടസമടക്കമുള്ള അസുഖങ്ങളുണ്ടായിരുന്നു. വർഷങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് മരിച്ചത്. കരുണാകരൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹം കരൾ രോഗ ബാധിതനായിരുന്നു.
