അഗർത്തല: ത്രിപുരയിൽ യുവതി ഭർത്താവിനെ കൊലപ്പെടുത്തി കിടപ്പുമുറിയിൽ കുഴിച്ചുമൂടിയ ശേഷം പോലീസിൽ കീഴടങ്ങി. സഞ്ചിത് റിയാംഗ് എന്ന മുപ്പതുകാരനെയാണ് ഭാര്യ ഭാരതി റിയാംഗ് എന്ന 27 കാരി കൊലപ്പെടുത്തിയത്. ധലായി ജില്ലയിലെ ഗാന്ധാചെര ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം.
ഭർത്താവിനെ തലയ്ക്കടിച്ചാണ് ഭാരതി കൊലപ്പെടുത്തിയത്. കൊലയുടെ കാരണം വ്യക്തമല്ല. ദമ്പതികൾക്ക് ആറു വയസുള്ള പെൺകുട്ടിയുണ്ട്.
ഇയാളുടെ മൃതദേഹം വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു.
