Hot Posts

6/recent/ticker-posts

കോവിഡ്: സം​സ്ഥാ​ന​ത്ത് ര​ണ്ട് മ​ര​ണം കൂ​ടി



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് കോ​വി​ഡ് മ​ര​ണം കൂ​ടി. ക​ണ്ണൂ​ർ ത​ളി​പ​റ​മ്പ കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി യ​ശോ​ദ (84), ആ​ല​പ്പു​ഴ എ​ട​ത്വാ പ​ച്ച പാ​ല​പ്പ​റ​മ്പി​ൽ ഔ​സേ​ഫ് വ​ർ​ഗീ​സ് (72) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

 യ​ശോ​ദ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ന്യൂ​മോ​ണി​യ ബാ​ധി​ച്ചാ​ണ് യ​ശോ​ദ മ​രി​ച്ച​ത്. രോ​ഗം ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ഈ ​മാ​സം 25 ന് ​ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 

 മു​ൻ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ ഔ​സേ​ഫ് വ​ർ​ഗീ​സ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹം അ​ർ​ബു​ദ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ആ​ൻറി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
Reactions