Hot Posts

6/recent/ticker-posts

കോടതിയക്ഷ്യം: പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രെയുള്ള വിധി പറയൽ മാറ്റി



ന്യൂ​ഡ​ൽ​ഹി: പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ സു​പ്രീം​കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി. നേ​ര​ത്തെ കേ​സി​ൽ നി​രു​പാ​ധി​കം മാ​പ്പ​പേ​ക്ഷ ന​ൽ​കാ​ൻ ഭൂ​ഷ​ന് മൂ​ന്ന് ദി​വ​സ​ത്തെ സ​മ​യം കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ന്ന് വാ​ദ​ത്തി​നി​ടെ അ​ര​മ​ണി​ക്കൂ​ർ കൂ​ടി ന​ൽ​കി​യെ​ങ്കി​ലും അ​ദ്ദേ​ഹം മു​ൻ​നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്നു.

വാ​ദ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷം ഭൂ​ഷ​ൻറെ പ്ര​സ്താ​വ​ന​ക​ളും ന്യാ​യീ​ക​ര​ണ​ങ്ങ​ളും വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് ജ​സ്റ്റീ​സ് അ​രു​ൺ മി​ശ്ര നി​രീ​ക്ഷി​ച്ചു. ശി​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ൽ എ​ന്ത് ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. 30 വ​ർ​ഷം പ​രി​ച​യ​മു​ള്ള അ​ദ്ദേഹം ഇ​ത്ത​ര​ത്തി​ല​ല്ല പെ​രു​മാ​റേ​ണ്ട​തെ​ന്നും അ​ഭി​ഭാ​ഷ​ക​നും രാ​ഷ്ട്രീ​യ​ക്കാ​ര​നും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും കോ​ട​തി ഓ​ർ​മി​പ്പി​ച്ചു. താ​നും പ​ഴ​യ ത​ല​മു​റ​യി​ലെ ആ​ളാ​ണെ​ന്ന് പ​റ​ഞ്ഞ ജ​സ്റ്റീ​സ് അ​രു​ൺ മി​ശ്ര, മാ​പ്പ് പ​റ​യാ​ൻ ഭൂ​ഷ​ന് എ​ന്താ​ണ് ത​ട​സ​മെ​ന്നും രാ​ഷ്ട്ര​പി​താ​വ് പോ​ലും ഈ ​വാ​ക്ക് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലേ​യെ​ന്നും ചോ​ദി​ച്ചു.

നി​രു​പാ​ധി​ക മാ​പ്പ​പേ​ക്ഷ​യ്ക്ക് നി​ർ​ബ​ന്ധി​ക്കു​ന്ന​ത് തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്ന് പ്ര​ശാ​ന്ത് ഭൂ​ഷ​ന് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ രാ​ജീ​വ് ധ​വാ​ൻ വാ​ദി​ച്ചു. അ​ഭി​ഭാ​ഷ​ക​ൻ എ​ന്ന നി​ല​യി​ലു​ള്ള ആ​ശ​ങ്ക​യാ​ണ് അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ച​ത്. കോ​ട​തി​യോ​ട് ബ​ഹു​മാ​ന​ക്കു​റ​വും കാ​ട്ടി​യി​ട്ടി​ല്ല. കോ​ട​തി​യോ​ട് ആ​ത്മാ​ർ​ഥ​ത​യു​ള്ള​തു​കൊ​ണ്ടാ​ണ് വി​മ​ർ​ശി​ക്കു​ന്ന​തെ​ന്നും ഭൂ​ഷ​നെ ശി​ക്ഷി​ച്ച് ര​ക്ത​സാ​ക്ഷി​യാ​ക്ക​രു​തെ​ന്നും രാ​ജീ​വ് ധ​വാ​ൻ വാ​ദി​ച്ചു. കേ​സി​ൽ ഭൂ​ഷ​നെ ശി​ക്ഷി​ക്ക​രു​തെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ.​വേ​ണു​ഗോ​പാ​ൽ ഇ​ന്നും കോ​ട​തി​യി​ൽ നി​ല​പാ​ടെ​ടു​ത്തു. അ​ദ്ദേ​ഹ​ത്തി​ന് താ​ക്കീ​ത് ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണ് എ​ജി കോ​ട​തി​യെ അ​റി​യി​ച്ച​ത്.


Reactions