Hot Posts

6/recent/ticker-posts

നാ​ണ​യം വി​ഴു​ങ്ങി​ മൂന്ന് വയസുകാരൻ മരിച്ചു, വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് പരാതി


കൊ​ച്ചി: അബദ്ധത്തിൽ നാ​ണ​യം വി​ഴു​ങ്ങി​ മൂന്ന് വയസുകാരൻ മരിച്ചു. ആ​ലു​വ ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പൃ​ഥ്വി​രാ​ജ് (മൂ​ന്ന്) ആ​ണ് മ​രി​ച്ച​ത്. സർക്കാർ ആശുപത്രിയിൽ കുട്ടിക്ക് വേണ്ട ചികിത്സ ലഭിക്കാത്തതാണ് മരണം സംഭവിക്കാൻ കാരണമെന്ന് വീട്ടുകാർ പരാതിപ്പെട്ടു.  

ശ​നി​യാ​ഴ്ച​യാ​ണ് കു​ട്ടി നാ​ണ​യം വി​ഴു​ങ്ങി​യ​ത്. ഉ​ട​ൻ ത​ന്നെ കൂ​ട്ടി​യെ ആ​ലു​വ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ എ​റ​ണാ​കു​ളം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും കൊ​ണ്ടു​പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു. 

ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​യ​പ്പോ​ൾ ഡോ​ക്ട​ർ​മാ​ർ സം​ഭ​വ​ത്തെ ഗൗ​ര​വ​ത്തോ​ടെ കാ​ണാ​തെ കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ച് ചോ​റും പ​ഴ​വും ന​ൽ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്ന​ത്. പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ കു​ട്ടി​യു​ടെ നി​ല മോ​ശ​മാ​യി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

അതേസമയം, കുഞ്ഞ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. കു​ട്ടി​യു​ടെ മ​ര​ണം അ​ത്യ​ന്തം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച മ​ന്ത്രി അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.  വീ​ഴ്ച ക​ണ്ടെ​ത്തി​യാ​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Reactions