തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഭാഗ്യദേവത കനിഞ്ഞത് TB173964 എന്ന നമ്പറിന്. എറണാകുളത്തുള്ള അജയ് കുമാർ എന്നയാളുടെ ഏജൻസിയിൽ നിന്ന് വിൽപന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിക്കുന്നത്.
രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറുപേർക്കാണ് ലഭിക്കുക. സമ്മാനത്തിനർഹമായ ടിക്കറ്റുകൾ- TA 738408 TB 474761 TC 570941 TD 764733 TE 360719 TG 787783 എന്നിവയാണ്.മൂന്നാം സമ്മാനമായി 10ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും.
44.10 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീർന്നിരുന്നു. ആവശ്യക്കാർ ഏറിയതോടെ 2.1 ലക്ഷം ടിക്കറ്റുകൾ വീണ്ടും അച്ചടിച്ചു. ശനിയാഴ്ച്ചയും വിവിധ ജില്ലാ ഓഫീസുകൾ പ്രവർത്തിച്ചാണ് വിതരണം നടത്തിയത്.
